ഓട്ടോയില്‍ കുഴല്‍പ്പണ വിതരണ ജോലിക്കിടെ പണവുമായി യുവാവിനെ കോട്ടക്കല്‍ പൊലീസ് പിടികൂടി

June 05, 2026 - By MalappuramMedia

കോട്ടക്കൽ : ഓട്ടോയില്‍ കുഴല്‍പ്പണ വിതരണ ജോലിക്കിടെ പണവുമായി യുവാവിനെ കോട്ടക്കല്‍ പൊലീസ് പിടികൂടി. കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ ശിഹാബിനെ (44) ആണ് ഒതുക്കുങ്ങലില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാളില്‍ നിന്നും 11.70 ലക്ഷം രൂപ പിടിച്ചെടുത്തു. സ്ഥിരമായി ഓട്ടോറിക്ഷയില്‍ കുഴല്‍പ്പണം വിതരണം ചെയ്യുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോട്ടക്കല്‍ ഇൻസ്‌പെക്ടർ ദീപാ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Recent

Load More