ദേശീയപാത കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് മൂന്ന് മരണം

June 05, 2026 - By MalappuramMedia

മലപ്പുറം: മലപ്പുറം കോഹിനൂരിൽ 66-ൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

 

 

തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധുവും ചങ്ങരംകുളം സ്വദേശിയുമായ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കോഹിനൂരിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

 

 

നാട്ടുകാരും പോലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. എന്നാൽ മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Recent

Load More