പാമ്പ് കടിയേറ്റ കുട്ടിക്ക് ആന്റിവെനം ലഭിച്ചില്ല; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴു വയസുകാരൻ മരിച്ചു

June 04, 2026 - By MalappuramMedia

 

മലപ്പുറം: പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ ആണ് മരണപ്പെട്ടത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു നസൽ.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നസൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ചികിത്സ ഫലിക്കാതെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

 

കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് ദാരുണ സംഭവം നടന്നത്. കുടുംബം വിനോദയാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ പുലർച്ചെ വീടിന് പുറത്തിറങ്ങിയ നസലിനെ പാമ്പ് കടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

 

 

 

Recent

Load More