മലപ്പുറം ജില്ലയിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് കുറവ് ; വിദ്യാർത്ഥികൾ ആശങ്കയിൽ
മലപ്പുറം : പ്ലസ് വണ്‍ ഏകജാലകം വഴിയുള്ള അപേക്ഷകള്‍ സമാപിച്ചപ്പോള്‍, അപേക്ഷകരില്‍ പകുതിയും മലബാറിലെ ആറ് ജില്ലകളില്‍ നിന്ന്.
കഴിഞ്ഞ 25ന് ആരംഭിച്ച അപേക്ഷ സമർപ്പണം ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ 4,44,124 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ 2,43,183 എണ്ണവും മലബാറിലെ പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളില്‍ നിന്നാണ്. എന്നാല്‍ ഈ ജില്ലകളില്‍ ആകെ 1,97,144 സീറ്റുകള്‍ മാത്രമാണുള്ളത്. പ്ലസ് വണ്‍ സീറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ എത്തിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി. ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ തുടർ പഠനം നടത്താൻ മലബാറിലെ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാവില്ല.
മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 82,678 പേരാണുള്ളത്. പാലക്കാട് 44,117, കോഴിക്കോട് 46,979, വയനാട് 11,790, കണ്ണൂർ 37,188, കാസർകോട്ട് 20,431അപേക്ഷകളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 31,599 കൊല്ലം 29,885, പത്തനംതിട്ട 12,081, ആലപ്പുഴ 22,936, കോട്ടയം 19, 661, ഇടുക്കി 11,420, എറണാകുളം 34,792, തൃശൂർ 38,507 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ കണക്ക്. അപേക്ഷകരില്‍ 4,19,470 പേരും എസ്.എസ്.എല്‍.സി യോഗ്യത നേടിയവരാണ്. സി.ബി.എസ്.ഇ വിഭാഗത്തില്‍ നിന്ന് 19,890 അപേക്ഷകളാണ് ലഭിച്ചത്. ഐ.സി.എസ്.ഇ വിഭാഗത്തില്‍ 2083 അപേക്ഷകളും മറ്റു ബോർഡ് പരീക്ഷകളില്‍ പാസായ 7681 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടിക വർഗ വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡൻഷ്യല്‍ സ്കൂള്‍ വിഭാഗത്തിലേക്ക് 1996 അപേക്ഷകളാണ് ലഭിച്ചത്. ജില്ല മാറി അപേക്ഷിച്ചവർ 4 3,675 പേരാണുള്ളത്.
അപേക്ഷകളില്‍ ട്രയല്‍ അലോട്ട്മെന്റ് എട്ടിനും ആദ്യ അലോട്ട്മെന്റ് 15നും നടത്തും. ജൂലൈ ഒന്നിന് മൂന്ന് മുഖ്യഅലോട്ട്മെന്റ് പൂർത്തിയാക്കും. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ജൂലൈ 13 മുതല്‍ സപ്ലിമെന്ററി അലോട്ട്മെന്റ് തുടങ്ങും. ഓഗസ്റ്റ് അഞ്ചിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
