തിരൂരിൽ ഹോട്ടൽ തകർത്ത് ആറ് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി കടയുടമയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

June 03, 2026 - By MalappuramMedia

തിരൂർ: വാക്കാട് ഹോട്ടൽ തകർത്ത് ആറ് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി കടയുടമയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വാക്കാട് സ്വദേശികളായ കുറ്റിക്കാട്ടിൽ ഹാരിസ് (28), കുന്നത്ത് ഹൗസിൽ ഷെഫീഖ് (29) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 22ന് കൂട്ടായി വാക്കാട് തേജമേൽ ബാബു എന്നയാളുടെ ഫ്രണ്ട്സ് ഹോട്ടലിൽ കയറി അദ്ദേഹത്തെ മർദ്ധിക്കുകയും 17,000 രൂപ അപഹരിക്കുകയും കടയും ബൈക്കും തകർത്ത് അക്രമം കാണിക്കുകയും ചെയ്തതുവെന്നാണ് പരാതി.

കടയുടെയുടെ പരാതിയിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ അനിൽകുമാർ.ടി.മേപ്പിള്ളി, എസ്.ഐ വിശാഖ്.കെ.വിശ്വൻ, ജയൻ, എസ്.സി.പി.ഒ ഷെമിത് ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Recent

Load More