കരിപ്പൂരിൽ വിമാനം റാഞ്ചൽ ശ്രമം പരാജയപ്പെടുത്തി; സുരക്ഷാ പരിശോധനയുടെ ഭാഗമായ മോക്ഡ്രിൽ വിജയം

May 23, 2026 - By MalappuramMedia

കരിപ്പൂർ : വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കരിപ്പൂർ വിമാനത്താവളം സജ്ജം. പരിശീലനത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന മോക്ഡ്രിൽ വിജയകരമായി പൂർത്തീകരിച്ചു. ബെംഗളൂരുവിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ വിമാനം ‘റാഞ്ചാനുള്ള’ ശ്രമം പരാജയപ്പെടുത്തുന്ന രീതിയിലായിരുന്നു പരിശീലനം.

 

സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്ള സാഹചര്യം കൃത്രിമമായി സൃഷ്‌ടിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്.

 

തുടർന്ന് എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ വിശദമായ അവലോകന യോഗം എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തി. മികച്ച പ്രവർത്തനരീതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും സംബന്ധിച്ചു വിവിധ വകുപ്പുകളിലുള്ളവർ വിശദീകരിച്ചു. എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, സബ് കലക്ടർ സാക്ഷി മോഹൻ, സിഐഎസ്എഫ് കമൻഡാന്റ് ജെ.എസ്.രാത്തോഡ്, ഡിവൈഎസ്പി സുഭാഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Recent

Load More