പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന

April 21, 2026 - By MalappuramMedia

കൊണ്ടോട്ടി:പുളിക്കൽ പഞ്ചായത്ത് ഓഫീ സിൽ വിജിലൻസ് പരിശോധന നടത്തി. മലപ്പുറത്തുനിന്നെത്തിയ സംഘമാണ് പരിശോധന നടത്തിയത്.
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീൽ നിർമിച്ച് മണ്ണ് കടത്താൻ ശ്രമിച്ചതടക്കമുള്ള പരാതിയിലാണ് പരിശോധന. 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് നിർമാണത്തിന് പഞ്ചായത്ത് സെക്രട്ടറിക്ക് അനുമതി നൽകാമെന്ന വ്യവസ്ഥ ദുരുപയോഗംചെയ്തായിരുന്നു കൃത്രിമം നടത്തിയത്.

നേരത്തെ നൽകിയ അനുമതിയുടെ മറവിൽ വ്യാജ സീൽ നിർമിച്ച് കൃത്രിമമായി പെർമിറ്റ് തയ്യാറാ ക്കുകയായിരുന്നു. കാലഹരണപ്പെട്ട പെർമിറ്റ് നമ്പർ ഉപയോഗിച്ചായിരുന്നു മണ്ണ് കടത്ത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.

Recent

Load More