തിരൂരിൽ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയ ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ നിലവിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
