പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് പ്രചരിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടികൂടി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് പ്രതി പൊലീസ് പിടിയിൽ
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് പ്രചരിപ്പിച്ച കേസിൽ മുഹമ്മദ് റോഷനെ പൊലീസ് പിടികൂടി. അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുസ്‌ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗൗരവകരമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സാദിഖലി തങ്ങളുടെ ബന്ധുവിനെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടർന്ന് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതായും കണ്ടെത്തി.
കാപ്പാ കേസിലെ പ്രതിയായ ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്
