യാസര്‍ എടപ്പാള്‍ അറസ്റ്റില്‍ ; കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം

March 24, 2026 - By MalappuramMedia

മലപ്പുറം: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയ കേസില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാള്‍ പൊലീസ് പിടിയിലായി. ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് കഴിയുകയായിരുന്ന യാസറിനെതിരെ മുമ്പ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍.
ഇതിന് മുമ്പ് കേസില്‍ കെ എം ഷാജഹാനും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണനും അറസ്റ്റിലായിരുന്നുവെങ്കിലും ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കെ ജെ ഷൈന്‍ പൊലീസിനെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയെന്ന കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Recent

Load More