ഇൻസ്റ്റാഗ്രാം വഴി പ്രണയതട്ടിപ്പ് : കിനാവിന്റെ രാജകുമാരനായ കോട്ടയ്ക്കൽ സ്വദേശി അറസ്റ്റിൽ

March 18, 2026 - By MalappuramMedia

കോട്ടക്കൽ: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന കേസിൽ കോട്ടക്കൽ കുണ്ടുബസാർ സ്വദേശിയായ യുവാവ് പോലീസിന്റെ പിടിയിലായി. കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീൽ (38) ആണ് അറസ്റ്റിലായത്.


‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. തുടർന്ന് വിശ്വാസം നേടി വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി.

കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പരാതിക്കാരിയിൽ നിന്ന് 12 പവനിലധികം സ്വർണം ഇയാൾ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.
ഇതിനുമുമ്പും സമാന രീതിയിൽ സ്വർണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിരവധി സ്ത്രീകൾ ഇയാളുടെ വലയത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Recent

Load More